തിരുവനന്തപുരം: നെടുമങ്ങാട് ഐടിഎ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രതിശ്രുത വരന്‍ സന്ദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചുപോയ ശേഷമായിരുന്നു മരണം.

ഇന്നലെ പകലാണ് ആനാട് വഞ്ചുവത്ത് താമസിക്കുന്ന നമിത (19) യെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സന്ദീപ് വീട്ടില്‍ വന്നുപോയതിനു ശേഷം നമിതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയനിലയില്‍ കണ്ടത്.

യുവാവും നാട്ടുകാരും ചേര്‍ന്ന് നമിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വീട്ടില്‍ സംഭവസമയം ആരും ഉണ്ടായിരുന്നില്ല. നമിത ആര്യനാട് ഗവ. ഐടിഐ ഇലക്ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നമിതയുടേത് അത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *