പിലാശ്ശേരി വീട്ടമ്മക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. കുടുംബശ്രീയിൽ പണം നൽകി തിരിച്ചു വരുന്ന സമയത്ത് അപ്രതീക്ഷിതമായി പന്നി പുറകിലൂടെ വന്ന് തള്ളിയിടുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കാലിന്റെ ഭാഗത്തായി മുറിവ് സംഭവിച്ചതിലാൽ ബേബി നെല്ലിക്കോട്ടിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇൻജെക്ഷൻ നൽകി 48 മണിക്കൂറിന് ശേഷം മാത്രമേ മറ്റു പരിശോധനകൾക്ക് വിധേയമാക്കാൻ കഴിയൂ എന്ന ഡോക്ടർ അറിയിച്ചു.
പിലാശ്ശേരി അഞ്ചാം വാർഡിലും പരിസരപ്രദേശങ്ങളിലും പന്നികൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് സ്ഥിരം പതിവാണെന്നും എന്നാൽ ഇത്തരത്തിലുള്ള ആക്രമണം ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നും പ്രദേശവാസികൾ ജനശബ്ദത്തോട് പറഞ്ഞു.
