പൊതു പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ ജനാര്‍ദനന്‍ കളരിക്കണ്ടിക്ക് ജന്‍മ നാടിന്റെ ആദരം. പൗരാവലി കളര്ിക്കണ്ടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.എ. റഹിം എം.എല്‍.എ. അധ്യക്ഷനായി. ‘ഒരു ദേശം ഒരു വ്യക്തി’ സോവനീര്‍ കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍ പ്രകാശനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹകസമിതിയംഗം കെ. ചന്ദ്രന്‍ ഏറ്റുവാങ്ങി. പി. ഗവാസ്, എം. ധനീഷ് ലാല്‍, അരിയില്‍ അലവി, ലിജി പുല്‍ക്കുന്നുമ്മല്‍, എന്‍. ഷിയോലാല്‍, ചന്ദ്രന്‍ തിരുവിലത്ത്, എം. ധര്‍മരത്‌നന്‍, എം. കെ. മോഹന്‍ദാസ്, എം. ബാലസുബ്രഹ്മണ്യന്‍, പി. മധുസൂദനന്‍, എം. ബാബുമോന്‍, ടി.പി. സുരേഷ്, കെ.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *