കെ രാധാകൃഷ്ണൻ എംപി രചിച്ച ഉയരാം ഒത്തുചേർന്ന് എന്ന പുസ്തകം സ്പീക്കർ എ എൻ ഷംസീർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നൽകി പ്രകാശനം ചെയ്തു.

ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അംഗീകരിച്ച വ്യക്തിത്വമാണ് കെ രാധാകൃഷ്ണന്റേതെന്നും നവോത്ഥാന കേരളത്തെപറ്റി അറിവ് നൽകുന്ന പുസ്തകമാണ് പ്രകാശിപ്പിക്കപ്പെട്ടതെന്നും സ്പീക്കർ പറഞ്ഞു. കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളെയും സാമൂഹിക നീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകം ചരിത്രപഠനത്തിന് സഹായകമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പി ആർ രാജീവ്, അനീസ ഇഖ്ബാൽ, രാജേഷ് ചിറക്കാട് എന്നിവർ സംസാരിച്ചു. ടുഡേ ബുക്‌സ് ആണ് പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *