ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മലയിടുക്കില്‍നിന്നു രക്ഷപ്പെട്ട ബാബു. നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സുഖമായിരിക്കുന്നു.ഉമ്മയോട് സംസാരിച്ചു, ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ ബാബുപറഞ്ഞു.കൂടാതെ വനംവകുപ്പ് കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് നന്ദി പറഞ്ഞു ബാബുവിന്റെ ഉമ്മ പ്രതികരിച്ചു. നിരവധി ആളുകൾ സ്നേഹാന്വേഷണങ്ങളുമായി ബാബുവിനെ കാണാൻ വരുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ലെന്നും ഡിഎംഓ പറഞ്ഞു.
മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *