എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതിയിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ പെട്ടന്ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചത് ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് നേരെയുള്ള ആക്രമണം ആവാമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഞാൻ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്‌ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങള്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നില്‍ക്കും നില്‍ക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ് സ്വപ്ന പറഞ്ഞു.

ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *