സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കിൽ യുപി, കേരളം പോലെയാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ ചാണകവും കാഷ്ഠവുമാണെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം യോഗിക്കെതിരെ രംഗത്തെത്തിയത്.

‘ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് ഹിന്ദിയിൽ കൂടി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യുപി മുഖ്യമന്ത്രിക്കെതിരെ ഒരേസ്വരത്തിൽ രംഗത്തെത്തിയിരുന്നു. കേരളമായാൽ ജാതിക്കൊലകൾ ഇല്ലാതാകുമെന്നും വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുമെന്നുമായിരുന്നു പിണറായിയുടെ ട്വീറ്റ്. കേരളം പോലെയാകാൻ വോട്ടുചെയ്യൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ട്വീറ്റ് ചെയ്തിരുന്നു. ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *