തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും പാര്‍ട്ടി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും സിപിഎം വിമര്‍ശിക്കുന്നു.

അതേസമയം, വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *