ചൂലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുള്ളാവൂർ ഐ.സി.സിയിൽ വെച്ച് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് മെംബർ പി.ടി. അബ്ദുറഹിമാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ അധ്യക്ഷനായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഷീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രമിത ടി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പ്രമേഹം, രക്തസമ്മർദ്ദം, എന്നിവ പരിശോധിക്കുകയും ബി.എം. ഐ നിർണയിക്കുകയും ചെയ്തു…ആശ പ്രവർത്തകരായ സൈനബ സി. കെ., ഷാജിത പി. എന്നിവർ നേത്യത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *