അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച, ഏറ്റവുമധികം സംസ്ഥാനങ്ങളിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ്, ഇന്ന് അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അടുത്തകാലം വരെ കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന കേരളത്തിലും കർണാടകത്തിലും ഭരണത്തിൽ തിരിച്ചുവരാനായില്ല.

ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ജനവിധി നേടിയവര്‍ക്ക് വിജയം ആശംസിക്കുന്നു. ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളിതില്‍ നിന്ന് പഠിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’എന്നാണ് , രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *