കേരളനിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ ( പാര്‍ലമെന്ററി സ്റ്റഡീസ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഉദ്ഘാടനവും ആറ്, ഏഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്കും വിജയികള്‍ക്കുമുള്ള മെമന്റോ, സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് നിയമസഭാ കോംപ്ലക്സിലെ ‘ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍’ സംഘടിപ്പിച്ചു.
സ്പീക്കര്‍ . എം.ബി രാജേഷ് ആറ്, എഴ് ബാച്ചുകളിലെ റാങ്ക് ജേതാക്കള്‍ക്ക് മെമന്റോയും റാങ്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പരിപാടിയില്‍ എന്‍.കെ.അക്ബര്‍, ‍എം.എല്‍.എയും .നജീബ് കാന്തപുരം, എം.എല്‍. എയും പങ്കെടുത്തു.
കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ നിയമസഭാ സെക്രട്ടറി .എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി. ടി. മനോഹരന്‍ നായര്‍ എന്നിവര്‍ പുതിയ ബാച്ചിലെ പഠിതാക്കള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസുകളെടുത്തു.

ആറാമത് ബാച്ചില്‍ ആര്യ വാമനന്‍ (തിരുവനന്തപുരം) ഒന്നാം റാങ്കും, അബ്ദുള്‍ മജീദ് ടി.പി (തിരുവനന്തപുരം), ജോമോള്‍ ജോര്‍ജ് ( കോട്ടയം) എന്നിവര്‍ രണ്ടാം റാങ്കും, സാബിത്ത് (കോഴിക്കോട്) മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാമത് ബാച്ചില്‍ രോഹിണി ജെ.എസ് (തിരുവനന്തപുരം) ഒന്നാം റാങ്കും ആര്‍ഷ ലക്ഷ്മി (കൊല്ലം) രണ്ടാം റാങ്കും.ഏബല്‍ റ്റി.ജോസ് (കൊല്ലം) മൂന്നാം റാങ്കും നേടി. വിജയികള്‍ക്ക് സ്പീക്കര്‍ അഭിനന്ദനമറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കെ-ലാംപ്സ് ജോയിന്റ് ഡയറക്ടര്‍ വി.ജി.റിജു കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *