സഭാ തർക്ക പരിഹാരത്തിന് നിയമ നിർമാണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായായി ഓർത്തഡോക്സ് സഭ. സുപ്രീം കോടതി ഉത്തരവ് ആട്ടി മറിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.

വരുന്ന ഞായറാഴ്ച നിയമ നിർമാണ നീക്കത്തിനെതിരെ എല്ലാ ഇടവക പള്ളികളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും തിങ്കളാഴ്ച സഭയിലെ വൈദികരും മെത്രാപ്പോലീത്തമാരും തിരുവനന്തപുരത്ത് ഏകദിന ഉപവാസം അനുഷ്ഠിച്ചും പ്രതിഷേധം രേഖപ്പെടുത്തുമെന്നും അറിയിച്ചു..

സഭ സുന്നഹദോസിന്റെയും പ്രവർത്തക സമിതിയുടെയും കോട്ടയത്ത് നടന്ന സംയുക്ത യോഗത്തിലാണ് നിയമ നിർമാണ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സർക്കാർ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കം ആണോ ഇപ്പോൾ നടത്തുന്നത് എന്ന സംശയവും സഭാ സെക്രട്ടറി ബിജു ഉമ്മൻ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *