
പദ്മകുമാർ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്ന് രാജു എബ്രഹാം അറിയിച്ചു .. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍, ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നുമായിരുന്നു രാജു എബ്രഹാമിന്റെ പ്രതികരണം. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും അദ്ദേഹം മികച്ച പ്രകടനം നടത്തിയെന്നതും ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനമൊട്ടാകെ നിറഞ്ഞു നിന്ന വ്യക്തിയാണദ്ദേഹമെന്നും രാജു എബ്രഹാം പറഞ്ഞു.