വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് അധിക ധനസഹായം അനുവദിച്ചു. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 10 കോടി രൂപയാണ് അനുവദിച്ചത്. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്. അങ്കണവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *