ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. അഡ്വ.ഫിലിപ് ടി വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും.

നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവതയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകരായ അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്ന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് അഭിഭാഷകന്റെ ആവശ്യപ്രകാരമാണെന്നായിരുന്നു ഐ ടി വിദഗ്തൻ സായ് ശങ്കർ മൊഴി നൽകിയത്. l

അതിനിടെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അലുവയിൽ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിർദേശം.പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളിൽ നിന്നു ലഭിച്ച ശബ്ദരേഖകൾ ആസുത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *