ലോകത്ത് വംശീയതയും, വെറുപ്പും പടരുന്ന സാഹചര്യത്തിൽ ഏക മാനവികതയും, മനുഷ്യ സാഹോദര്യവും ഉയർത്തി പിടിക്കണമെന്നന്നാണ് ഈ കാലഘട്ടത്തിലെ ഈദ് നമ്മളോട് പറയുന്നത്.കൂടാതെ അഗതികളെയും, അശരണരെയും നെഞ്ചോടു ചേർത്ത് പിടിക്കണം. അപ്പോഴാണ് ഈദ് പൂർണ്ണമാകുന്നത്. ലോകത്ത് ആട്ടി അകറ്റപ്പെടുന്നവരെയും വംശീയ ഉൻമൂലനത്തിന് വിധേയമക്കപെടുകയും ചെയുന്നവരോടുള്ള ഐക്യ ദാർഢ്യം കൂടിയാണ് ഈദ്. മസ്ജിദുൽ ഇഹ്സാൻ കമ്മിറ്റി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു.പ്രമുഖ പണ്ഡിതനും വാഗ്മിയുമായ വി പി ഷൗക്കത്ത് അലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. . സ്ത്രീകളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ വലിയൊരു ജനാവലി തന്നെ കുന്ദമംഗലത്തെ ഈദ് ഗാഹിൽ എത്തി.മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡന്റ്‌ എം സിബ്ഗത്തുള്ള, സെക്രട്ടറി പി എം ഷെരീഫുദീൻ, ട്രഷറർ പി പി മുഹമ്മദ്‌, ജോയിന്റ് ട്രഷറർ എൻ റഷീദ്, പി കെ ബാപ്പു ഹാജി, പി എം ഹനീഫ, കെ കെ അബ്ദുൽ ഹമീദ്,ഇ അമീൻ, ഡാനിഷ് നടുവിലശ്ശേരി, എം സി മജീദ്, സലിം മേലെടത്തിൽ,കെ സി സുബൈർ, സഫീർ നീലാ നമ്മൽ,അലി ആനപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *