
ദൂരൂഹത ഒഴിയുന്നു ചേർത്തലയിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് കസ്റ്റഡിയിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമി (53) യുടെ ഭർത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.