
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ് സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി. 19 പേരെ പുറത്താക്കിയതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വിദ്യാർഥികൾക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എം. ആര് ഷീബ നല്കിയ ഹരജിയിലാണ് സർവകലാശായുടെ മറുപടി.
