ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും ഇന്ന് നേര്‍ക്കുനേര്‍. വൈകുന്നേരം അഞ്ചിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ തോല്‍വികളില്‍ വലഞ്ഞതിന് ശേഷം ഡേവിഡ് കറ്റാലയെ മാറ്റി പുതിയ കോച്ചായി നിയമിതനായ ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് കേരളം കാഴ്ച്ച വെച്ചിരുന്നത്. കഴിഞ്ഞ നാല് കളികളില്‍ മൂന്ന് ജയവും ഒരു സമ നിലയുമടക്കം പത്ത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ചിന് കീഴില്‍ സ്വന്തമാക്കിയത്. മുന്‍കോച്ചിന് കീഴില്‍ ഏക സമനിലയില്‍ നിന്ന് കിട്ടിയ ഒരു പോയിന്റായിരുന്നു സമ്പാദ്യം. നിലവില്‍ പതിനൊന്ന് കളിയില്‍ നിന്ന് 11 പോയിന്റാണ് കേരളത്തിനുള്ളത്. ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് അവസാന സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *