ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ ഇന്ന് വൈകിട്ട് മൂന്നു മണിക്കു പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ മൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളാണ് സ്വപ്ന സുരേഷ് പുറത്തു വിടുക. അഭിഭാഷകനുമായി ആലോചിച്ച ശേഷം ഓഡിയോ, വീഡിയോ രേഖകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറുമെന്ന് അവര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പല തവണ സംസാരിച്ചെന്ന്ും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *