തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ സയനൈഡ് കഴിച്ച് മരിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മണിലാല്‍, ഭാര്യ സ്മിത, മകന് അഭിലാല്‍ എന്നിവരാണ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി മരിച്ചത്.
സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു. ഇതിനായി പലിശക്കെടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മണിലാല്‍ വിവിധ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് 11 വായ്പകളാണ് എടുത്തത്. ഒമ്പത് ലക്ഷം രൂപ ഇങ്ങനെ പലിശക്ക് എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.