തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കൊള്ള വിവാദത്തിൽ വി ഡി സതീശൻ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് വിലക്കണമെന്നായിരുന്നു കടകംപള്ളിയുടെ ആവശ്യം.

സ്വർണക്കടത്ത് കേസിലെ കോടതി നടപടികൾ വി ഡി സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹർജി നൽകിയത്. സ്വർണക്കൊള്ള ആരോപണങ്ങൾ മൂലം തനിക്ക്ണ്ടായ അപകീർത്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടകംപള്ളി സമർപ്പിച്ച പ്രധാന ഹർജിക്കൊപ്പമായിരുന്നു ഈ ഉപഹർജിയും ഉണ്ടായിരുന്നത്. എന്നാൽ, പ്രസ്താവനകൾ തടയണമെന്ന കടകംപള്ളിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, അപകീർത്തിയുമായി ബന്ധപ്പെട്ട പ്രധാന ഹർജിയിലെ വാദം കോടതിയിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *