പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹംആരംഭിച്ചു. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വീട്ടിലും ആണ് സമരത്തിൽ പങ്കുചേർന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീട്ടിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലും ചെന്നിത്തല ജഗതിയിലെ വീട്ടിലും സമരത്തില്‍ പങ്കെടുക്കുന്നു

