ആലപ്പുഴയിൽ മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട യുവാവ് ഏഴു വയസ്സുള്ള മകളെ മര്‍ദ്ദിക്കുകയും കാലില്‍ തൂക്കി നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹരിപ്പാട് പത്തിയൂര്‍ സ്വദേശി രാജേഷ് ആണ് മകളെ മര്‍ദ്ദിച്ചത്. രാജേഷിനെ കരിയിലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക രക്തസ്രാവവും തലയോട്ടിയില്‍ പൊട്ടലും ഉള്‍പ്പെട്ട ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തി രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനെതിരെ ഇയാള്‍ക്കെതിരെ മുന്‍പും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *