പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൌലവി.ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടു. സുപ്രീം കോടതി അടക്കം പ്രവാചക നിന്ദയിൽ ഇടപെട്ടു. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണെന്നും ഇതുമായി ബന്ധപ്പെട്ട കലാപങ്ങൾ പ്രവാചക സ്നേഹമല്ലെന്നും പാളയം ഇമാം പറഞ്ഞു.പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതിൽ വശംവദരാകരുത്.ഇത്തരക്കാരുടെ ലക്ഷ്യം രാഷ്ട്രീയ ലാഭം കൊയ്യൽ ആണ്. ഇത്തരം കൊലപാതകകങ്ങൾ പ്രവാചക സ്നേഹമല്ല. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം.സുപ്രീം കോടതിയിൽ നിന്ന് നീതിപൂർവമായ വിധി ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണമെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും വിശ്വാസം തകർക്കാനാവില്ല. രാജ്യത്ത് മുസ്ലീങ്ങൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഗ്യാൻ വാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *