ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.കേന്ദ്ര സർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയിലെ രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആശങ്കയോടെ പിന്തുടരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, വില വര്‍ധന, ഭക്ഷ്യക്ഷാമം, ഇന്ധനക്ഷാമം, മറ്റ് പ്രതിസന്ധികള്‍ എന്നിവ കാരണം അവിടത്തെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ശ്രീലങ്കയോടും അവിടത്തെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. രാജ്യത്തെ ജനങ്ങള്‍ക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാരിനും അവിടത്തെ ജനങ്ങള്‍ക്കും സഹായം നല്‍കുന്നത് തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്.ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും.ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. മൂന്ന് ദശാംശം എട്ട്  ബില്യണ്‍ ഡോളറിന്‍റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും,ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *