ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തിയിലെ മഞ്ഞുമലകൾക്ക് മുകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. പർവതാരോഹണത്തിനിടെ 2023 ൽ ലഡാക്കിലെ മഞ്ഞ് മൂടിയ പർവതനിരകളിൽ കാണാതായ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ ഓപ്പറേഷൻ ആർ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്. ഹവിൽദാർമാരായ രോഹിത് കുമാർ, താക്കൂർ ബഹദൂർ, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഒരു മാസത്തോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ഹിമാലയ മലനിരകളിൽ 18300 അടി ഉയരത്തിലുള്ള മഞ്ഞുമലയ്ക്ക് മുകളിൽ നിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സേനയുടെ ഭാഗമായ എച്ച് എ ഡബ്യു എസ് സൈനികരാണ് ബ്രിഗഡിയർ എസ് എസ് ശെഖാവത്തിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ തിരികെ എടുത്തത്. 2023 ഒക്ടോബറിലാണ് 38 അംഗം സംഘം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായത്. സൈനികരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി കുടംബങ്ങൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *