കോഴിക്കോട് : കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്.

80 വയസുള്ള ജോസഫും ഭാര്യയും ആണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന വീട്ടുമുറ്റത്തെ ജീപ്പ് മറിച്ചിട്ട വീടിന്റെ ഏതാണ്ട് അടുത്താണ് ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *