കോഴിക്കോട്: നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ശക്തമായ മേല്‍നോട്ടം ഉറപ്പാക്കുകയും വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ (സി.ആര്‍.യു.എ.) ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി പൊളിക്കാന്‍ തീരുമാനിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. കെട്ടിടം അപ്രതീക്ഷിതമായി തകര്‍ന്ന സംഭവം അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് കോഴിക്കോട് ഗോകുലം ഗ്രാന്റില്‍ ചേര്‍ന്ന സംഘടനയുടെ അടിയന്തരയോഗം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, കേരള റീജിയന്‍ കണ്‍വീനര്‍ എ. ശിവശങ്കരന്‍, പി.ഐ. അജയന്‍, അഡ്വ. എം.കെ. അയ്യപ്പന്‍, ഓ. ജയരാജന്‍, സി.സി. മനോജ്, റൊണാള്‍ഡ് ജെ.ജി. എന്നിവര്‍ പങ്കെടുത്തു. സംഘടനയുടെ ആവശ്യങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനമായി സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *