വന്ദേ ഭാരത് ട്രയിനിൽ പുക കണ്ട് തീപിടിച്ചതാണെന്ന് കരുതി പരക്കം പാഞ്ഞ് യാത്രക്കാർ. എന്നാൽ മറ്റൊരു യാത്രക്കാരൻ ശുചി മുറിയിൽ കയറി ബീഡി വലിച്ചതാണ് പുക ഉയരാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി.
തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുപ്പതി-ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം. ആളുകൾ ബഹളം വെച്ചതോടെ ട്രെയിനിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രവർത്തിക്കുകയായിരുന്നു. യാത്രക്കാർ അപായ സൈറൺ മുഴക്കി ട്രെയിൻ നിർത്തിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ കണ്ടെത്തിയത്. ഉടനടി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
