മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ ഇന്ന് പുലർച്ചയോടെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്ന് നാല് നില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അ​ഗ്നിശമനസേനയെത്തി തീയണച്ചു. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മണ്ണാർ​കാട് ന​ഗരസഭാ ചെയർമാൻ ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപിടുത്തം. തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *