കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് ഉടന്‍ പിന്‍വലിക്കില്ലെന്ന് വി.സി. ഗോപിനാഥ് രവീന്ദ്രന്.. ഇത് കാവിവത്കരണമായി കാണാനാവില്ല. പുതിയ പ്രോഗ്രാമുകളുടെ സിലബസ് തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. സിലബസിൽ പോരായ്മകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.വിഷയം പരിശോധിക്കാനായി രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സിലബസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവർക്കറും ഗോൾവാൾക്കറും വായിക്കപ്പെടേണ്ടവരാണ്. സിലബസ് പഠിക്കാൻ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പ്രൊഫസർ ജയപ്രഭാഷ്, പ്രൊഫസർ പവിത്രൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. സമിതി നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ സിലബസ് മാറ്റും. സിലബസ് മരവിപ്പിച്ചിട്ടില്ല എന്നും വിസി കൂട്ടിച്ചേർത്തു. നേരത്തെ, സിലബസ് പിൻവലിക്കില്ലെന്ന് വിസി അറിയിച്ചിരുന്നു. ഈ നിലപാട് പിൻവലിച്ചാണ് പുതിയ വെളിപ്പെടുത്തൽ.
