ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു. KL 73 ബി 777 നമ്പറിലുള്ള നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.
ഇരിട്ടി ജോയിന്റ് ആർ ട്ടി ഒ യുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ല എന്നതിനാലാണ് നടപടി.
ആറു മാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നത്.42400 രൂപ പിഴ നൽകാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
