കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുൻ വൈരാഗ്യമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.കുത്തേറ്റ് മരിച്ച സജുനും പ്രതി കിരണ്‍ ആന്റണിയുമായി സാമ്പത്തിക ഇടപാടിന്റെ പേരിലും വ്യക്തിപരമായും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രകോപനമായത്. കിരണിന്റെ വീടിനടുത്തുവച്ചാണു സജുന്‍ സഹീറിന് കുത്തേറ്റത്. സുഹൃത്തുക്കൾ തമ്മിലെ പണമിടപാടുമായി ബന്ധപ്പെട്ട ഇരുവരും തമ്മിൽ രണ്ട് വർഷത്തിലധികമായി പ്രശ്നങ്ങളുണ്ട്. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ ഇതിനെ സംബന്ധിച്ച കേസ് നിലനിൽക്കെയാണ് കൊലപാതകം.സജുന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തമ്മനം സ്വദേശി സജുനെ കൊച്ചി കലൂരിനടുത്ത് ജേണലിസ്റ്റ് കോളനിക്കു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കമ്മിഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *