ചെന്നൈ: നവജാതശിശുക്കൾക്കായി പ്രഖ്യാപിച്ച സൗജന്യ സ്വർണ്ണമോതിര പദ്ധതിയുടെ ടെൻഡർ നടപടികളിൽ വിജയ് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധി. പ്രമുഖ ആഭരണ വിപണന ശൃംഖലയായ ജോയ് ആലുക്കാസിന് സ്വർണ്ണമോതിര വിതരണത്തിനുള്ള ടെൻഡർ നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

ടെൻഡർ നടപടികൾ ചോദ്യം ചെയ്തുകൊണ്ട് സ്വർണ്ണപ്പണിക്കാരനായ രാജ് ജി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. ഒരു പൈസ പണിക്കൂലി നൽകുന്നതിനെതിരെ ആയിരുന്നു ഹർജി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പദ്ധതിയുമായി വിജയ് സർക്കാരിന് മുന്നോട്ട് പോകാം. ഈ മാസം 25-ഓടെ പദ്ധതിയുടെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *