വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച എയർഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി. മലപ്പുറം സ്വദേശി ഷഹാനയാണ് അറസ്റ്റിലായത്. 99 ലക്ഷം രൂപയുടെ സ്വർണ മിശ്രിതമാണ് ഇവർ കടത്തിയത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ ജീവനക്കാരിയുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് 2.4 കിലോ സ്വർണമിശ്രിതം കടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *