കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായിമുന്‍ എറണാകുളം എംപിയും ഇടത് സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാളെ പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്‍.തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകത്തിലെ പരാമർശം

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം എന്ന സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടതുമില്ല. പക്ഷെ, മത്സരിക്കുന്നതിനു ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു. ഓഫര്‍ നിരസിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞു. ‘റിസല്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം. ഓഫര്‍ സ്വീകരിച്ചാല്‍ ആറു വര്‍ഷം കഴിഞ്ഞ് എക്സ് എം.പിയാകും. ഞാന്‍ പറഞ്ഞു. ‘ഇപ്പോള്‍ തന്നെ അതാണല്ലോ’
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ ഓഫര്‍ ഉണ്ടായിരുന്നു. ഓഫറുകള്‍ ആകര്‍ഷകമാണ്. അവ സ്വീകരിക്കുന്നവര്‍ സമര്‍ഥരും. എന്നാല്‍, അവസരങ്ങളേക്കാള്‍ വലുതാണ് നിലപാടുകള്‍.

1997ല്‍ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ആദ്യമായി ലോക്‌സഭയിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *