കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നുവെന്ന വാർത്തകൾ വന്നതിന് പുറമെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജോസ് യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് വന്നപ്പോൾ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു മുന്നണിയിൽ നിന്ന് ലോക്സഭാ മെമ്പറാകുന്നു,

അതിന്റെ കാലാവധി തീരും മുമ്പ് രാജി വെച്ച് രാജ്യസഭയിൽ മെമ്പറാകുന്നു,

ആ കാലാവധി തിരും മുൻപ് മുന്നണി മാറി മറ്റൊരു മുന്നണിയിൽ ചേരുന്നു,

രാജ്യസഭാ മെമ്പർ സ്ഥാനം ഒഴിഞ്ഞ് നിയമസഭയിൽ മത്സരിക്കുന്നു,

നിയമസഭയിൽ തോൽക്കുമ്പോൾ വീണ്ടും മുന്നണിയിൽ സമ്മർദം ചെലുത്തി രാജ്യസഭയിലേക്ക് മത്സരിക്കുന്നു.

ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!

Leave a Reply

Your email address will not be published. Required fields are marked *