മുന്‍ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ അന്വേഷണ സംഘം ഹോട്ടലിൽ നിന്നും പി‌ടിച്ചെടുത്ത ഹാർഡ് ഡിസ്കിലെ ചില ദൃശ്യങ്ങൾ കാണിനില്ല. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഇന്നും പരിശോധന. ഇന്നലെ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല.അപകടം നടന്നതിന്റെ പിറ്റേന്ന് ഹോട്ടലുകാർ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്. ഇന്നലെ ഹാ‍ർഡ് ഡിസ്ക്കിന്‍റെ പാസ്വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.
നമ്പർ 18 ഹോട്ടലിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാറപകടത്തിൽ പെ‌‌ട്ടത്. ഇക്കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് 2019ലെ മിസ്സ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും വൈറ്റലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ഇക്കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചേ നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അൻസി കബീറടക്കം മൂന്നു പേർ വൈറ്റിലയിൽ ദാരുണമായി വാഹനാപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഹോട്ടലിൽ പരിശോധ നടത്തിയത്. ഡിജെ പാർടിയുടെ വിശദാംശങ്ങൾ, മുൻ മിസ് കേരള അടക്കം ഇവിടെനിന്ന് മടങ്ങിയതിന്‍റെ വിവരങ്ങൾ എന്നിവയാണ് പ്രധാനമായും തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *