ആർഎസ്എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹക്കിം ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുമായി ചർച്ച നടത്തുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. ടെലഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. കൂടിയാലോചിക്കും എന്ന് പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *