ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി. ഇന്ത്യ നിശ്ചിത 20 ഓവറിൽ 168/ 6.

അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് തുടരും.രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കേറ്റ ഡേവിഡ് മലാനും മാർക്ക് വുഡിനും പകരം ഫിലിപ് സാൾട്ടും ക്രിസ് ജോർദാനുമാണ് ഇറങ്ങിയത്.

ടീം ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട്: ജോസ് ബ്ടലർ, അലക്‌സ് ഹെയ്ൽസ്, ഫിലിപ് സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയീൻ അലി, സാം കറൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്.

Leave a Reply

Your email address will not be published. Required fields are marked *