കാർഷിക മേഖലയിലെ ഗവേഷണത്തിനും സഹകരണത്തിനും പുത്തൻ ഉണർവ് ലഭിക്കും കോഴിക്കോട്: കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണാപത്രം. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ആർ.ദിനേശും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംയുക്ത വിദ്യാഭ്യാസ, പരിശീലന, ഗവേഷണ പ്രവർത്തനങ്ങളാണ് സഹകരണം ലക്ഷ്യമിടുന്നത്. സാങ്കേതിക മേഖലകളിലെയും കാർഷിക മേഖലകളിലെയും അറിവ് കൈമാറ്റം ചെയ്തുകൊണ്ട് പരസ്പര സഹായം ഉറപ്പാക്കുന്നതാണ് ധാരണാപത്രം. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം ഒട്ടനവധി നേട്ടങ്ങൾക്ക് കാരണമാകുമെന്ന് എൻഐടി കോഴിക്കോട് ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. ശരിയായ ഇടപെടൽ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ക്യാമ്പസ് സന്ദർശനങ്ങൾ എന്നിവ രണ്ട് പങ്കാളികളെയും യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ തിരിച്ചറിയാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഭാഷണങ്ങൾ, കാമ്പസ് സന്ദർശനങ്ങൾ തുടങ്ങിയവയ്ക്കായി അധ്യാപകർ, ഗവേഷകർ, ബിരുദ വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെ ക്ഷണിക്കേണ്ടതിന്റെയും പങ്കെടുപ്പിക്കേണ്ടതിന്റെയും ആവശ്യകതയും ധാരണാപത്രം ഊന്നിപ്പറയുന്നു. ഗവേഷണ സംരംഭങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഡൊമെയ്ൻ വൈദഗ്ദ്ധ്യം പങ്കിടുന്നതും സഹകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. പരമ്പരാഗത ഗവേഷണങ്ങൾ മാറ്റിവെച്ച് ആധുനിക ഗവേഷണ വർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എൻ ഐ ടി യുമായുള്ള സഹകരണം തങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതീയ സുഗന്ധവിള കേന്ദ്രം ഡയറക്ടറായ ഡോ. ആർ. ദിനേശ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സുഗന്ധവിളകളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനും പരസ്പര സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു. കോൺഫറൻസുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളും ഇനിമുതൽ പരസ്പര സഹകരണം ഉറപ്പുവരുത്തും. കൂടാതെ, ഗവേഷണ താൽപ്പര്യമുള്ള മേഖലകളിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നത് സ്ഥാപനങ്ങളിലെ ഗവേഷണ വിദ്യാഭ്യാസ മേഖലകൾക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുൻകൂട്ടി തിരിച്ചറിഞ്ഞതോ തിരഞ്ഞെടുത്തതോ ആയ ഫീൽഡ് സൈറ്റുകളിൽ വിദഗ്ധ പങ്കാളിത്തത്തോടെയുള്ള സന്ദർശനങ്ങളും പ്രായോഗിക പരിശീലനവും ധാരണാപത്രം യാഥാർത്ഥ്യമാക്കും.രണ്ട് സ്ഥാപനങ്ങളിലെയും ഗവേഷകർ വിവിധ പ്രൊജെക്ടുകളിൽ ദീർഘകാലമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥാപനങ്ങൾ തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. വി ശ്രീനിവാസൻ, ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം മേധാവി ഡോ. ഈശ്വര ഭട്ട്, ക്രോപ് ഇമ്പ്രൂവ്മെന്റ് വിഭാഗം മേധാവി ഡോ. ടി. ഇ. ഷീജ, നെമറ്റോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. മണിമാരൻ ബി. എന്നിവർ പങ്കെടുത്തു. പ്രൊഫ. ജെ സുധാകുമാർ, ഡീൻ (ഫാക്കൽറ്റി വെൽഫെയർ); പ്രൊഫ. ജോസ് മാത്യു, ചെയർമാൻ, സെന്റർ ഫോർ ഇൻഡസ്ട്രി – ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് (സിഐഐആർ); സ്കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ വി സജിത്ത്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയ ഡോ. ഷിഹാബുദ്ധീൻ കെ വി, ഇലക്ട്രോണിക്സ് ആൻഡ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗോപികൃഷ്ണ എസ്. എന്നിവർ പങ്കെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020