കൊല്ലം: തെന്മലയില്‍ യുവാവിനെ നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഇടമണ്ണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

തെന്മല ഇടമണ്‍ ഭാഗത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് നിഷാദിനെ മര്‍ദിച്ചത്. സുജിത്തുമായി നിഷാദിന് മുന്‍വൈരാഗ്യമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് സുജിത്തും സംഘവും എത്തിയപ്പോള്‍ നിഷാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി മര്‍ദിക്കുകയായിരുന്നു. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത്. പ്രതികള്‍ മര്‍ദനം ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *