കോഴിക്കോട്: ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു. രാവിലെ ആറു മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. കാന്തപുരത്തിന്റെ അനുഗ്രഹം തേടാന്‍ എത്തുന്നത് എല്ലാ തിരഞ്ഞെടുപ്പിലും പതിവാണെന്ന് യു ആര്‍ പ്രദീപ് പറഞ്ഞു. സി പി എം നേതാക്കളായ എ സി മൊയ്തീന്‍ എം എല്‍ എ, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹ്ബൂബ്, മലപ്പുറം കോഓപറേറ്റിവ് സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ് സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *