കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈകൂലി ആരോപണം പൂര്‍ണമായി തള്ളാതെ സിപിഎം ജില്ലാ നേതൃത്വം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.

കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *