കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9,11 തിയ്യതികളിലാണ് തെരെഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

നവംബര്‍ 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമപരിശോധന നടക്കും. 24 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിച്ചത്.941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്‌. ആകെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ആകെ വോട്ടർമാർ 284 3 0761. ഇതിൽ 2841 പ്രവാസി വോട്ടർമാരാണ്.

33746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാവും. 100008 പൊളിംഗ് ഉദ്യോഗസ്ഥരും സുരക്ഷ ഒരുക്കാന്‍ 70000 പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാവും.പോളിംഗ് രാവിലെ 7 മുതൽ വൈകീട്ട് 6 വരെ നടക്കും. 6 മണിക്ക് മോക്ക് പോള്‍ നടത്തും.

തെരഞ്ഞെടുപ്പ് വിജ്ഞാപന തിയതി മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ഉം ആയിരിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രബല്യത്തില്‍ വന്നതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാന്‍ അറിയിച്ചു. മട്ടന്നൂര്‍ ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം ബാധകമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ് സമയം. മഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിങ് ഉണ്ടാകും. ഹരിത ചട്ടം എല്ലാവരും പാലിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *