കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ. കുഞ്ഞീവി മെമ്മോറിയൽ ട്രോഫി നാൽപ്പതാമത് കേരള സംസ്ഥാന ജൂനിയർ ടെന്നികൊയിറ്റ് ചാമ്പ്യൻ ഷിപ്പിൽ കോഴിക്കോട് ഓവർ ഓൾ ചാമ്പ്യൻമാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസറക്കോടും പെൺ കുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും രണ്ടാം സ്ഥാനം നേടി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ പാലക്കാട്‌ മൂന്നാം സ്ഥാനം നേടി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരായി കോഴിക്കോടിന്റെ കെ. മുഹമ്മദ്‌ ഇർഫാൻ, കെ. അനഘ ലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ മാനേജർ കെ. പി വസന്തരാജൻ അധ്യക്ഷത വഹിച്ചു. എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, ഇ. കോയ, പി. ഷഫീഖ്, യു. പി സാബിറ, പി. ടി അബ്ദുൽ അസീസ്, പി. മുഹമ്മദ്‌ ഹസൻ, കെ. പി അൻഷാദ്, കെ. കെ പ്രജിത് കുമാർ, മോളി ഹസൻ, പി. രാഹുൽ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഏ. കെ മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതവും ഷാജി കാരന്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *