തൃശൂര്‍: മനുഷ്യക്കടത്തിന് ഇരകളായി റഷ്യയില്‍ അകപ്പെട്ട് മലയാളി യുവാക്കള്‍. തൃശ്ശൂര്‍ കുരാഞ്ചേരി സ്വദേശികളായ ജെയ്ന്‍, ബിനില്‍ എന്നിവരാണ് കഴിഞ്ഞ എട്ട് മാസമായി റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്.

കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ഇരുവരും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുകയായിരുന്നു.

യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ന്‍, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരെയും റഷ്യയില്‍ എത്തിച്ചത്.

ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളില്‍ റഷ്യന്‍ എംബസി സഹകരിക്കുന്നില്ല എന്നാണ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച വിവരം.എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.

Leave a Reply

Your email address will not be published. Required fields are marked *