മലപ്പുറത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം നാലര പവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക്(31) ആണ് പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാവ് യുവതിയുടെ സ്വര്‍ണവുമായി കടന്നുകളഞ്ഞത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് വിവേക് യുവതിയെ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ ഇരുവരും നല്ല അടുപ്പത്തിലായി. തുടര്‍ന്ന് സഹോദരന്റെ ചികിത്സയ്ക്ക് പണം വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി യുവതിയെ കടന്നുപിടിച്ചു.പിന്നാലെ സ്വര്‍ണമാലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെ പൊലീസ് പ്രതിക്കായി അന്വേഷണം തുടര്‍ന്നിരുന്നു.പിന്നാലെ തിരൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇവയില്‍ അടിച്ചുമാറ്റിയ സ്വര്‍ണം വില്‍പ്പന നടത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ മാല പൊലീസ് പിന്നീട് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *