കോഴിക്കോട് : ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിന് മുന്നോടിയായി കോഴിക്കോട് നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനായി എത്തിച്ച അരക്കിലോ എംഡിഎയും, 50 ഗ്രാം ബ്രൗണ്‍ഷുഗറും ഡാന്‍സാഫും സിറ്റി പോലീസും ചേര്‍ന്ന് പിടികൂടി.
ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് സ്റ്റേഷന് പരിധിയില്‍ മിംസ് ഹോസ്പിറ്റലില്‍ സമീപം326.5 ഗ്രാം MDMA യുമായി കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി എ ഹൌസില്‍ മുഹമ്മദ് സി. എ (28), സീതിക്ക ഹൌസില്‍ ജാസം അല്‍ത്താഫ്. എസ്. ബി (22), എന്നിവരെയും, ഇന്ന് രാവിലെ മെഡിക്കല്‍ കോളേജിന് സമീപം വച്ച് 245 ഗ്രാം MDMA യുമായി ഫാറൂഖ് കോളേജ് സ്വദേശി ചാത്തന് പറമ്പില്‍ ഫാസിര്‍ (37), മംഗലാപുരം സ്വദേശിനി പട്ടര് കോടി ഷാഹിദാബാനു (32) എന്നിവരെയും നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും എസ്. ഐ സൈഫുള്ള, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നു പിടികൂടിയത്. മെഡിക്കല്‍ കോളേജ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിജീഷിനാണ് ഈ കേസുകളുടെ അന്വേഷണ ചുമതല.
ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വലിയങ്ങാടിക്ക് സമീപം വച്ച് 45 ഗ്രാം ബ്രൗണ്‍ഷുഗറുമായി ബേപ്പൂര്‍ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാന് (36), എന്നയാളെ നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നു പിടികൂടിയത്.
ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിതേഷിനാണ് ഈ കേസിന്റെ തുടരന്വേഷണ ചുമതല. പിടികൂടിയ 571 ഗ്രാം എംഡി എംഎക്ക് വിപണിയില്‍ 25 ലക്ഷത്തോളം വില വരും. കൂടാതെ പിടികൂടിയ ബ്രൗണ്‍ഷുഗറിന് വിപണിയില്‍ നാലുലക്ഷത്തോളം വിലയും വരും.
ആഘോഷ ദിനങ്ങളെ വരവേല്‍ക്കുന്നതിനായി കോഴിക്കോട് സിറ്റിയിലേക്ക് ഒഴുകുന്ന മാരക ലഹരി വസ്തുക്കളെ പിടികൂടുന്നതിനായി തുടര്‍ന്നും ഡാന്‍സാഫിന്റെ നിരീക്ഷണം ശക്തമാക്കുമെന്ന് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസ് അറിയിച്ചു. പിടികൂടിയിട്ടുള്ള പ്രതികളെല്ലാം തന്നെ ലഹരിക്ക് അടിമകളും, ലഹരി വസ്തുക്കള്‍ വിറ്റ് ആഡംബര ജീവിതം നയിക്കുന്നവരും ആണ്. ബാംഗ്ലൂര്‍, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍ എത്തിച്ചത്. പോലീസ് പിടികൂടാതിരിക്കാന്‍ സ്ത്രീകളെയും ലഹരി കരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്.
ഡാന്‍സാഫ് എസ് ഐ മനോജ് എടയേടത്ത്, അബ്ദുറഹ്മാന് കെ , SCPO അഖിലേഷ് കെ, സിപി ഓ മാരായ ലതീഷ് എം കെ, സരുണ്‍ കുമാര്‍ പി കെ, ശ്രീശാന്ത് എന്‍ കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത് പി, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂര്‍. കെ എം എന്നിവരും മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ മുരളീധരന്, ഷബീര്‍,ASI സജീവന്, SCPO ബിനില്‍ കുമാര്‍, എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കോഴിക്കോട് സിറ്റിയുടെ എല്ലാ ഭാഗങ്ങളും സിറ്റി ഡാന്‍സാഫ് ടീം ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്.
